മാപ്പിളപ്പാട്ടിന്റെ സുൽത്താന് വടകരയുടെ പ്രണാമം

അന്തരിച്ച പ്രശസ്തക ഗായകന്‍, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയെ ഇക്കാമ വടകരയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. വടകര എംയുഎം സ്‌കൂളില്‍ സംഘടിപ്പിച്ച ‘വടകരക്കാരുടെ മൂസക്ക’ എന്ന പരിപാടിയില്‍ ഗായകരും സംഗീത പ്രേമികളും ഒത്തുകൂടി. ചടങ്ങില്‍ പ്രൊഫ: കെ കെ മഹമൂദ് അധ്യക്ഷത വഹിച്ചു.

എസ് വി അബ് ദുല്ല ആമുഖ പ്രഭാഷണം നടത്തി. സല്‍മാന്‍ വടകര, പ്രേം കുമാര്‍, ഷാഫി കൊല്ലം, താജുദീന്‍ വടകര, മുനീര്‍ സലാല, മാനസ കരീം, മൊയ്തു താഴത്ത്, ഷുക്കൂര്‍ മെഹ്ഫില്‍, സി പി നാസ്സര്‍ എന്നിവര്‍ സംസാരിച്ചു. മൂസ എരഞ്ഞോളിക്ക് സ്മരണാഞ്ജലിയായി എരഞ്ഞോളി ഇശല്‍ എന്ന പേരില്‍ പ്രശസ്ത ഗായകരെ പങ്കെടുപ്പിച്ച് വടകരയില്‍ സംഗീത രാവ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പി.ടി.അബ്ദുറഹിമാന്‍, എരഞ്ഞോളി മൂസ എന്നിവര്‍ക്കായി സ്മാരകം നിര്‍മിക്കാന്‍ പ്രാരംഭ നടപടി സ്വീകരിക്കാനും തീരുമാനമായി.