എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

ആയഞ്ചേരി: ആയഞ്ചേരി ടൗൺ മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അവരവരുടെ വീടുകളിൽ പോയി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അഭിനന്ദിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഹാരിസ് മുറിച്ചാണ്ടി, വിഎസ്എഛ് തങ്ങൾ, വി ഹനീഫ് മാസ്റ്റർ തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിന് ടൌൺ മുസ്ലിം ലീഗ് പ്രസിഡന്റ്‌ വിഎസ്എഛ് തങ്ങൾ, ജനറൽ സെക്രട്ടറി ഹനീഫ് മാസ്റ്റർ, നജീബ് വി പി, ജാഫർ വടക്കയിൽ, യൂനുസ് തേവർക്കണ്ടി, ഫഹദ് നങ്ങ്യാറത്ത്, മുഹമ്മദ്‌ സി, കെകെസി അമ്മദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.