കുറ്റിയാടി ഗവ:ഹൈസ്ക്കൂളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പരാതിയിൽ സർക്കാർ ഇടപെടണം: യൂസഫ് പള്ളിയത്ത്

കുറ്റിയാടി: അഡ്മിഷന് വന്ന വിദ്യാർത്ഥികളിൽനിന്ന് കോഴ വാങ്ങിയ കുറ്റ്യാടി ഗവണ്മെന്റ് ഹയർസെക്കന്ററി സ്‌കൂൾ അധികൃതരുടെ നടപടിക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) സ്റ്റേറ്റ് കമ്മറ്റി മെമ്പർ യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു. കെട്ടിട നിർമ്മാണത്തിന് എന്ന വ്യാജേനയായിരുന്നു രക്ഷിതാക്കളിൽനിന്ന് സ്‌കൂൾ അധികൃതർ നിർബ്ബന്ധിത പണപ്പിരിവ് നടത്തിയത്. നിർദ്ദേശിച്ച തുക നൽകിയില്ലെങ്കിൽ അഡ്മിഷൻ നൽകില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രക്ഷിതാക്കൾ പരാതി പറയുന്നു. സർക്കാർ സ്‌കൂളുകളിൽ ഇത്തരത്തിൽ പകൽ കൊള്ള നടത്തുന്നത് നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു.