മാഹി സ്വദേശി സൗദിയിൽ നിര്യാതനായി

തലശ്ശേരി മാഹി സ്വദേശി ടി.കെ മുഹമ്മദ് അക്ബർ ഹൃദയാഘാതം  മൂലം അൽ ഖോബാറിൽ നിര്യാതനായി. നെഞ്ചു  വേദനയെ  തുടർന്ന് ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കനായില്ല. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഒരു  കമ്പനിയിലെ  സൗദി കോഡിനേറ്ററായി  ജോലി  ചെയ്തു വരികയായിരുന്നു. തസ്‌നിയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള  നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, കബീർ കൊണ്ടോട്ടി എന്നിവർ  രംഗത്തുണ്ട്.