ഈ വടകരക്കാരൻ പൊലീസിന് അങ്ങ് കർണ്ണാടകയിൽ നിന്ന് വരെ കയ്യടി

വടകര: വടകര വള്ളിയാട് സ്വദേശി ധനഞ്ജയ് ദാസ് എന്ന പോലീസുകാരന്റെ പ്രവർത്തനത്തിന് കർണ്ണാടകയിൽ നിന്ന് വരെ കയ്യടി. വീരാജ്പേട്ട സ്വദേശി ഗംഗാധരൻ തന്റെ കേരള യാത്രക്കിടയിൽ മട്ടന്നൂരിൽ വെച്ച് കാർ അപകടത്തിൽ പെടുകയും അതെ തുടർന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. മട്ടന്നൂർ സ്റ്റേഷൻ എസ്.ഐയും മറ്റ് പോലീസുകാരും ഗംഗാധരന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. പോലീസുകാരുടെ പ്രവർത്തനത്തിൽ മതിപ്പ് തോന്നുകയും എസ്.ഐ ക്കു അദ്ദേഹം ഒരു കത്ത് കൈമാറുകയും ചെയ്തു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
“ഞാൻ 29/ 04/ 19 തിന് നിങ്ങളുടെ സ്റ്റേഷനിൽ വന്നിരുന്നു. ‘യതാ രാജാ തതാ പ്രജാ’ എന്ന വാക്യത്തിന്റെ ശരിയായ അർത്ഥവും അനുഭവവും നിങ്ങളുടെ സ്റ്റേഷനിൽ എനിക്ക് അനുഭവപ്പെട്ടു. നിങ്ങളുടെയും നിങ്ങളുടെ സഹപ്രവർത്തകരുടെയും ജനങ്ങളോടുള്ള പെരുമാറ്റം മനസ്സിൽ തട്ടുന്ന മാതിരിയായിരുന്നു. ഇങ്ങനത്തെ ഒരു അനുഭവം എന്റെ 35 വർഷത്തെ പൊതുതീവിതത്തിൽ എനിക്ക് അനുഭവിക്കാൻ അവസരം ഒരുക്കി തന്ന താങ്കൾക്കും സഹപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ എഴുത്തിലൂടെ അറിയിച്ചു കൊള്ളുന്നു.” തുടർന്ന് തന്റെ മലയാള എഴുത്തിലെ തെറ്റിന് ക്ഷമയും ചോദിക്കുന്നുണ്ട്.


എസ്.ഐ ധനഞ്ജയ് ദാസ് മുമ്പ് കണ്ണപുരം സ്റ്റേഷനിൽ ആയിരുന്നപ്പോഴും പല രീതിയിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.