പതിയാരക്കരയിലെ മേയന മമ്മുക്കയുടെ പത്താം ചരമദിനം ആചരിച്ചു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാലയാട് വില്ലേജ് സെക്രട്ടറിയായും പാർട്ടി പിളർന്നപ്പോൾ സിപിഐഎം കെട്ടിപ്പടുക്കുന്നതിലും മേഖലയിലാകെ കർഷക സംഘം കെട്ടിപ്പടുക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ച മേയന മമ്മുക്കയുടെ പത്താം ചരമദിനാചരണം സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പാലയാട് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായും പതിയാരക്കര എം.യു.എം മദ്രസ്സ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. നടുവയലിൽ നടന്ന അനുസ്മരണത്തിൽ ടി.സി.രമേശൻ അദ്ധ്യക്ഷനായിരുന്നു. കെ.ഗോപാലൻ മാസ്റ്റർ, പി.രജനി, ജിഗീഷ്, ജി.കെ. എന്നിവർ പ്രസംഗിച്ചു.സി.കെ.രാജീവൻ സ്വാഗതവും അഭിലാഷ് വി.വി.നന്ദിയും പറഞ്ഞു.