6 മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി യുഎഇ

6 മാസത്തെ മൾടിപ്പിൾ എൻട്രി വിസയുമായി യുഎഇ യുഎഇയിലെ നിക്ഷേപകർ, പ്രതിഭകൾ, മികച്ച വിദ്യാർഥികൾ എന്നിവർക്ക് ആറ് മാസത്തെ മൾടിപ്പിൾ എൻട്രി വിസ അനുവദിച്ചു. ദീർഘനാൾ രാജ്യത്ത് താമസിക്കാൻ അവസരം ലഭിക്കുക വഴി ഇവർക്ക് തങ്ങളുടെ ബിസിനസ് മേഖല വികസിപ്പിക്കാനും മറ്റും സാധിക്കുമെന്നതാണ് ഈ വിസ കൊണ്ടുള്ള പ്രയോജനം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ് മൂന്ന് പുതിയ സേവനങ്ങളാണ് പ്രഖ്യാപിച്ചത്. ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനുള്ള 6 മാസ വിസ, വിദ്യാർഥികൾക്കും നിക്ഷേപകർക്കുമുള്ള 6 മാസ വിസ, ഒരു പ്രാവശ്യം മാത്രം രാജ്യത്ത് പ്രവേശിക്കാനുള്ള 6 മാസ വിസ എന്നിവ. ഇത്തരം വിസയ്ക്ക് വേണ്ടി പല ഭാഗത്തു നിന്നും ആവശ്യമുയർന്നതാണ് അനുവദിക്കാൻ കാരണമെന്ന് ഫോറിൻ അഫയേഴ്സ് ഡയറക്ടർ ജനറൽ മേജർ സഈദ് റകൻ അൽ റാഷിദി പറഞ്ഞു.