ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നിദ ജെ.എസ്; മേമുണ്ട സ്കൂളിനും ആയഞ്ചേരിക്കും അഭിമാനം

ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ സയൻസ്(ബയോളജി) വിഷയത്തിൽ 1200ൽ 1200 മാർക്കും നേടി മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ നിദ ജെ.എസ്. പഠന പാഠ്യേതര വിഷയങ്ങളിൽ കേരളത്തിൽ തന്നെ മുന്നിട്ട് നിൽക്കുന്ന വിദ്യാലയമാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ പഠന കാലം മുതൽ തുടങ്ങി ഹയർ സെക്കന്ററിയിലും, ബാച്ചിലെ മികച്ച വിദ്യാർത്ഥിനി പട്ടം നിദക്ക് തന്നെയായിരുന്നു.

പഠനത്തിന് പുറമെ കലാരംഗത്തും എൻ.എസ്.എസ് പോലെയുള്ള സന്നദ്ധ സംഘടനകളിലും നിദയുടെ പ്രാധിനിത്യം സ്കൂളിനെ മുൻ നിരയിൽ എത്തിച്ചിട്ടുണ്ട്. ആയഞ്ചേരിയിലെ ഹോമിയോപ്പതി ഡോക്ടറും എഇഎസ് ഡയറക്ടറുമായ ഡോ: ജമാല്‍ മുഹമ്മദിന്റെയും കോട്ടപ്പള്ളി എല്‍പി സ്‌കൂള്‍ അധ്യാപിക സാജിതയുടെയും മകളാണ് നിദ. റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയഞ്ചേരിയിലെ പി.പി. അബ്ദുറഹിമാന്റെയും, നാദാപുരം എഇഒ ആയിരുന്ന വാണിമേലിലെ ടി.സൂപ്പിയുടെയും പേരക്കുട്ടിയാണ് നിദ.