പ്രതിഭ പുരസ്‌കാരം നൽകി

കുറ്റിയാടി: ഐഡിയൽ ഫൗണ്ടേഷൻ ഫോർ മൈനോരിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നല്കുന്ന മികച്ച പ്രീ പ്രൈമറി ടീച്ചർക്കുള്ള പ്രതിഭ പുരസ്‌കാരം കുറ്റിയാടി കള്ളാട് അ:സഹറ ഇസ്ലാമിക് പ്രീ സ്‌കൂളിലെ പ്രിൻസിപ്പാൾ പി ഫസ്നയ്ക്ക് കേരള മദ്രസ അദ്യപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൽഗഫുർ നൽകി. ഐഡിയൽ ഫൗണ്ടേഷൻ ചെയർമാൻ സലിം പുല്ലടി അധ്യക്ഷത വഹിച്ചു. ഷിബു കരുനാഗപ്പള്ളി, അഹദ് എം ടി, അബ്ദുൽകരീം പി, ഉണ്ണികൃഷ്ണൻ അരികുളം, അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.