ഫലസ്തീന്‍ ജനതയ്ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയുടെ സഹായം

ഫലസ്തീന്‍ ജനതയ്ക്ക് സഹായവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ.
ഇത്തവണ യു എൻ നൽകുന്ന ഭക്ഷണം പോലും വിതരണം ചെയ്യാൻ ഫണ്ട്‌ ഇല്ല എന്ന് പറഞ്ഞപ്പോൾ റംസാൻ മാസത്തിൽ ഇഫ്താര്‍ സഹായമായാണ് സൂപ്പർ താരം എത്തുന്നത്. 1.5 ദശലക്ഷം യൂറോയാണ് (ഏകദേശം 11 കോടിയിലധികം ഇന്ത്യൻ രൂപ) ഇത്തവണ ഫലസ്തീന്‍ ജനതയക്ക് ക്രിസ്റ്റ്യാനോ നല്‍കിയതെന്ന് ഒരു പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്‍റെ സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന് മുമ്പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു.