ശ്രീലങ്കയിൽ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി

മുസ്ലീം വിരുദ്ധ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിരോധനം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെ മുസ്ലീം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണമാണ് ശ്രിലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേത്തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയത്.