SSLC സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു വരുന്നതിന് മുന്നേ കാണാനും തെറ്റുകൾ പരിശോധിക്കാനും അവസരം

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ പ്രിൻറ് ചെയ്യുന്നതിനുമുമ്പ് പരിശോധിക്കാൻ അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ഈ വർഷം SSLC പരീക്ഷ എഴുതിയ കുട്ടികളുടെ SSLC സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു വരുന്ന മുന്നേ കാണാനും തെറ്റുകൾ പരിശോധിക്കാനും അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് തയ്യാറാക്കി.
https://sslcexam.kerala.gov.in/candidate_details_certificate_view_public.php എന്ന വെബ്സൈറ്റിൽ കയറി
രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ ടൈപ്പ് ചെയ്താൽ സർട്ടിഫിക്കറ്റ് കാണാൻ കഴിയും. സർട്ടിഫിക്കറ്റ് തെറ്റുണ്ടെങ്കിൽ പരാതിപ്പെടാനും അവസരമുണ്ട്.