SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മാഹി എസ് വൈ എസ് ചാലക്കര യുണിറ്റിന്റ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥിനിയുടെ പിതാവും കേരള മുസ്ലിം ജമാഅത്ത് മാഹി സർക്കിൾ ഫിനാൻസ് സെക്രട്ടറിയുമായ ഫൈസൽ ആമിനാസിന് എസ് വൈ എസ് തലശ്ശേരി സോൺ പ്രസിഡന്റ് യഅ്കൂബ് സഅദി ഉപഹാരം നൽകി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വട്ടക്കണ്ടി കാദർ, എസ് വൈ എസ് മാഹി സർക്കിൾ പ്രസിഡൻറ് ഇബ്രാഹിം ഉസ്താദ്, സെക്രട്ടറി നൗഷാദ് ചാലക്കര, എസ് എസ് എഫ് സെക്ടർ ഫിനാൻസ് സെക്രട്ടറി ഹിഷാം ചാലക്കര, എസ് വൈ എസ് ചാലക്കര യൂണിറ്റ് ജോ.സെക്രട്ടറി റുബീസ് ചാലക്കര, നാഷിഫ് പി പി, അസൈനാർ ആശിഖ് എന്നിവർ സംബന്ധിച്ചു.