ആശുപത്രിക്ക് കൈത്താങ്ങായി ബാങ്ക്; മാതൃകാപരമായ പ്രവർത്തനം

വടകര: വടകര ഗവ:ആയുർവ്വേദ ആശുപത്രിയിൽ കിണർവറ്റിയതിനെ തുടർന്ന് സഹായവുമായി വടകര കോഓപ്പറേറ്റീവ് റൂറൽ ബാങ്ക്. ഇന്ന് തുടങ്ങി മഴ തുടരുന്നത് വരെ ആശുപത്രിയിൽ വെള്ളം വിതരണം ചെയ്യാൻ ബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചു. കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി ഭാസ്കരൻ മാസ്റ്റർ കുടിവെള്ള വിതരണോത്ഘാടനം നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെപി പ്രദീപ് കുമാർ ചടങ്ങിൽ സംസാരിച്ചു.