യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്കൊരു സന്തോഷ വാർത്ത; സ്‌പീഡ്‌ വിങ്സിൽ നിന്ന് ടിക്കറ്റ് എടുത്താൽ മൊബൈൽ ഫോൺ സൗജന്യം

ടൂർസ് ആൻഡ് ട്രാവെൽസ് രംഗത്ത് സേവന മികവ് കൊണ്ട് ജൈത്ര യാത്ര തുടരുന്ന സ്‌പീഡ്‌ വിങ്‌സ് അതിന്റെ മൂന്നാമത്തെ ഷോറൂം അൽഖൂസിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ പ്രാസംഗികനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവിയും ദുബായ് കെഎംസിസി മുൻ പ്രസിഡന്റ് പികെ അൻവർ നഹയും അൽഖൂസിൽ ഉദ്‌ഘാടനം ചെയ്‌തു. വിസ ചേഞ്ച്, ടിക്കറ്റ്, സിറ്റി ടൂർ തുടങ്ങി വിത്യസ്ത സേവനങ്ങൾ ജനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കുന്ന സ്പീഡ് വിങ്‌സ് ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ചടങ്ങിൽ ഡയറക്ടർമാരായ നസീർ കൊളക്കാടൻ, നസീർ എക്കോത്ത് മറ്റ് സ്റ്റാഫുകൾ, അതിഥികൾ എന്നിവർ പങ്കെടുത്തു. അൽഖൂസ് ബ്രാഞ്ചിൽ ആദ്യം ടിക്കറ്റ് എടുക്കുന്ന 100 പേർക്ക് ഒരു മൊബൈൽ ഫോൺ തികച്ചും സൗജന്യമായി നേടാനുള്ള അവസരവും സ്പീഡ് വിങ്‌സ് ഒരുക്കിയിരിക്കുന്നു. കൂടുതൽ സേവന മികവോടുകൂടി യുഎയിൽ പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് സ്പീഡ് വിങ്സിന്റെ ലക്‌ഷ്യം.