വടകര സഹകരണ ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

വടകര: വടകര സഹകരണ ആശുപത്രിയിൽ ഒന്നാം നിലയിൽ തീപിടുത്തം. ഇന്ന് 6:45ന് ഒന്നാം നിലയിലെ ICUവിനടുത്തുള്ള ലിഫ്റ്റിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയിലെ ആളുകളെയൊക്കെ മുഴുവനായി ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമായൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പോലീസും ഫയർഫോയ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.