ഒരു പഞ്ചായത്തിൽ 3 ഹൈസ്കൂളുകൾ; മൂന്നിനും നൂറ് മേനി

SSLC റിസൾട്ട് വാണിമേലിനെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനകരമാണ്.
3 ഹൈസ്കൂകളിലെയും മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ കഴിഞ്ഞു. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (383) പരീക്ഷക്കിരുത്തിയ ക്രസൻറ്‌ ഹൈസ്കൂളിൽ 43 കുട്ടികൾ ഫുൾ A പ്ലസ് നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. 110 കുട്ടികളെ പരീക്ഷക്കിരുത്തി 10 ഫുൾ A പ്ലസ് ഉണ്ടാക്കിയ വെള്ളിയോട് ഗവൺമന്റ് HSS മറ്റുള്ളവർക്ക് ഒരു മാതൃകയാണ് സൃഷ്ടിച്ചത്. മലയോര മേഖലയുടെ വിദ്യാഭ്യാസ കുതിപ്പിന് ഊർജ്ജം പകർന്ന് കൊണ്ട് 24 A+ എന്ന ചരിത്രം കുറിച്ച് നൂറ് മേനി കൊയ്ത വിലങ്ങാട് സെന്റ് ജോർജ്ജ് ഹൈസ്കൂൾ വാണിമേലിന്റെ ചരിത്രം മാറ്റിയെഴുതുകയാണ്.