വേളം ഹയർ സെക്കണ്ടറി സ്കൂളിന് പി ടി എ യുടെ സ്നേഹാദരം

വേളം: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ വേളം ഹയർ സെക്കണ്ടറി സ്കൂളിനെ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വിജയിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിച്ചാനയിച്ച് ‘ നടത്തിയ റാലി – സ്നേഹാദരം 19 വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡണ്ട് ഒ കെ റിയാസ് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അന്ത്രു ,ഹെഡ്മാസ്റ്റർ എം എം ഹമീദ്, പുത്തൂർ മുഹമ്മദലി, കെ സി ബാബു, സി കെ ബാബു, പി കൃഷ്ണൻ, കെ എം രാജീവൻ, കെ വിനോദൻ, പി കെ അഷറഫ്, വി ആർ അജിതകുമാരി, എൻ ആർ സുജാത, എം കാസിം, യു കെ എ അസീസ്, പി സുരേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ വേളം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കുന്നു