വേളം പഞ്ചായത്തുകാർക്ക് ആശ്വാസമായി എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്

വേളം: വേളം പഞ്ചായത്തിൽ വേനൽ കാലത്ത് ആശ്വാസമായി എത്തുന്ന കനാൽ വെള്ളം ഈ പ്രാവിശ്യം ഇതുവരെയായിട്ടും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികൾക്ക് ഫേസ്ബുക്ക് വഴി മറുപടി പറയുകയായിരുന്നു എം എൽ എ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“വേളം പഞ്ചായത്തിൽ കനാൽ ജലം എത്താത്തത് മൂലമുള്ള ബുദ്ധിമുട്ട് പലരും പേജിലൂടെ അറിയിക്കുന്നുണ്ട്. ഈ വിഷയം പഞ്ചായത്ത് പ്രസിഡൻറും ശ്രദ്ധയിൽ പെടുത്തിയിരുന്നു.

പ്രശ്നം ഞാൻ കുറ്റ്യാടി ഇറിഗേഷൻ പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയിൽ പെടുത്തി. തിങ്കളാഴ്ച്ച, അല്ലെങ്കിൽ ചൊവ്വാഴ്ച്ച ജീലാനി പ്രദേശത്തെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടും എന്നാണ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുള്ളത്.

പ്രശ്നംഎന്താണെന്ന് വച്ചാൽ പ്രളയകാലത്ത് വൻതോതിൽ ജലം തുറന്ന് വിട്ടതോടെ ഡാമിൽ ജലനിരപ്പ് കുറവാണ്. അതിനു പുറമെ വേനൽ നേരത്തെ രൂക്ഷമായതോടെ പല പ്രദേശത്തും ഒരു മാസം മുൻപ് തന്നെ കനാൽ വെള്ളം എത്തിക്കേണ്ടി വന്നു. അതിനും പുറമെ കുറ്റ്യാടി പുഴയിൽ കൂടുതൽ ഉപ്പ് വെള്ളം കലർന്നതോടെ വടകര നഗരത്തിൽ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിൽ ഉപ്പ് കൂടിയതായി പരാതി വന്നിരുന്നു. ഇത് പരിഹരിക്കാൻ കൂടുതൽ വെള്ളം തുറക്കേണ്ടി വന്നു

ആത്യന്തികമായി ഡാമിലെ വെള്ളക്കുറവാണ് കാൽ വെള്ളത്തിന്റെ വിതരണത്തിന് തടസം. പക്ഷെ പരമാവധി സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ പല വിധ ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രിയപ്പെട്ട നാട്ടുകാർ ഓരോരുത്തരും വെള്ളം സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ജലം പാഴാക്കാതിരിക്കുക.”