വില്യാപ്പള്ളി ടൗണിലെ കുരുക്കൊഴിയുന്നില്ല

വടകര വില്യാപ്പള്ളി ടൗണിലെ ഗതാഗത കുരുക്ക് വീണ്ടും പഴേ പടിയാവുന്നു. ഗതാഗതം നിയന്ത്രിക്കാനുള്ള പോലീസിനെയും ഹോംഗാർഡിനെയും പിൻവലിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ പോലീസിനെ പിൻവലിച്ചത്‌. ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ പ്രയാസമുള്ള രീതിയിലാണ് ഇപ്പോഴത്തെ കുരുക്ക്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് തന്നെ നടപടി വേണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.