ഐ.എച്ച്.ആര്‍.ഡി കോഴ്സില്‍ പ്രവേശനം

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത പ്ലസ് ടു. അപേക്ഷഫോറവും പ്രോസ്പെക്ട്സും www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 100 രൂപ) നേരിട്ടോ സ്ഥാപനമേധാവിയുടെ പേരില്‍ കോഴിക്കോട് മാറാവുന്ന ഡിഡി സഹിതം ഡിസംബര്‍ 30 നകം കോളേജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495 2765154, 2768320.