നാരങ്ങാത്തോട് പതങ്കയത്തിൽ ഇനി ലൈഫ് ഗാർഡുകളുണ്ടാകും

കോഴിക്കോട് : അനവധിപേർ മുങ്ങി മരിച്ച കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയത്തിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ തീരുമാനമായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ടൂറിസം- പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തുഷാരഗിരി വനമേഖലയിലെ ചാലിപ്പുഴയിലും,അരിപ്പാറ,കുറുങ്കയം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. എയ്ഡ് പോസ്റ്റുകളിൽ പോലീസിനെ നിയമിക്കും. അപകടമേഖലകളിൽ സുരക്ഷാ ബോർഡുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. നാരങ്ങാത്തോട് പതങ്കയം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.