നെഹ്‌റു യുവജന കൺവെൻഷൻ : ആവള ബ്രദേഴ്സ് കലാസമിതി മികച്ച യൂത്ത് ക്ലബ്

കോഴിക്കോട് : നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യുവജന
കണ്‍വെന്‍ഷനില്‍ ഈ വര്‍ഷത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ആവള ബ്രദേഴ്സ് കലാസമിതി ഏറ്റുവാങ്ങി. സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റര്‍ന്‍ഷിപ് 2018 ന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേതന കലാസമിതി വട്ടോളി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിന്‍സിയര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചേളന്നൂര്‍, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വന്ദന കലാസമിതി ചേളന്നൂര്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും എസ്ബിഎസ്‌ഐ 2018 സര്‍ട്ടിഫിക്കറ്റു വിതരണവും നടത്തി. കണ്‍വെന്‍ഷന്‍ വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വെന്‍ഷന്റെ ഭാഗമായി ‘ഗാന്ധിയന്‍ ജീവിതാനുഭവങ്ങള്‍’ എന്ന ചിത്രപ്രദര്‍ശനവും നടന്നു.