ഓട്ടോ ഡ്രൈവർ അപകടത്തിൽ മരിച്ചു

കോഴിക്കോട്: ഓട്ടോ അപകടത്തിൽ കോഴിക്കോട് ആനക്കാംപൊയിൽ രതീഷ് (38) മരിച്ചു.തിരുവമ്പാടി തോട്ടത്തിൻകടവ് പച്ചക്കാട്ടിൽ പഞ്ചവടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ചക്കാട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രതീഷ്.