അക്കൗണ്ടിൽ പണം നിക്ഷേപിച്ചു; ഒരു മിനിറ്റിൽ നഷ്ടമായി !

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ എസ് ബി.ഐ അകൗണ്ടിൽ നിന്നും പണം മോഷ്ടിച്ചതായി പരാതി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സെക്ഷൻ ഓഫീസറായിരുന്ന അശോകൻ പുലർച്ചെ നടക്കാൻ പോയപ്പോൾ 5.41 ന് പണം നിക്ഷേപിക്കുന്ന മിഷീനിൽ (സി.ഡി.എസ് ) 4500 രൂപ നിക്ഷേപിച്ചു. 5.42 ന് തൊട്ടടുത്ത എ ടി എം കൗണ്ടറിൽ നിന്നും 10,000 രൂപ പിൻവലിക്കപ്പെട്ടു. അശോകൻ പൊലീസിലും എസ് ബി ഐ ശാഖയിലും പരാതിപ്പെട്ടു. 30-ആം തീയതി മറ്റൊരു ബാങ്കിലടയ്ക്കാൻ 12,500 രൂപ തികയ്ക്കാനാണ് അശോകൻ 4500 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ബാങ്ക് നടത്തിയ പരിശോധനയിലാണ് പേരാമ്പ്ര കൗണ്ടറിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തിയത്.