ബ്രൗൺഷുഗർ വിൽപ്പനസംഘത്തിലെ ഒരാൾ പിടിയിൽ

 

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്രൗൺഷുഗർ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ഇരഞ്ഞിക്കൽ സ്വദേശി ഷൈജു (43) ആണ് പിടിയിലായത്. ഇയാൾ ബ്രൗൺഷുഗർ പോലുള്ള ലഹരി മരുന്നിന് അടിമയാണ്. ലഹരി മരുന്നുകൾ വാങ്ങാനുള്ള പണം സമ്പാദിക്കാനാണ് യുവാക്കൾക്ക് ബ്രൗൺഷുഗർ വിൽക്കുന്നത്. കാസർകോടുള്ള ഏജൻറ് വഴി രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ബ്രൗൺഷുഗർ വാങ്ങി ട്രെയിനിൽ നഗരത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ്. രഹസ്യവിവരത്തെ തുടർന്നാണ് സിറ്റി ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്സും ടൗണ് പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്.