മുന്‍ ലോക ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി ടി ഉമ്മര്‍ കോയ അന്തരിച്ചു

 

കോഴിക്കോട്: മുന്‍ ലോക ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പി ടി ഉമ്മര്‍ കോയ(69) അന്തരിച്ചു. പന്നിയങ്ങര വി കെ കൃഷ്ണ മേനോന്‍ റോഡിലെ ‘നജു റിവേജ് ‘വസതിയിലായിരുന്നു അന്ത്യം. ഭാര്യ: നജ്മ കോയ, മക്കള്‍: നസിയ നോന, നാദിയ നോന, നൈജല്‍ റഹ്മാന്‍ (ഷാര്‍ജ). മരുമക്കള്‍: മിഷാല്‍ റസാഖ്, ജസീം (ഷാര്‍ജ), ഫാബിദ. മയ്യത്ത് നമസ്‌ക്കാരം ഇന്ന് (ചൊവ്വ) രാത്രി 9.00 മണിക്ക് പന്നിയങ്ങര ജുമ മസ്ജിദില്‍. കബറടക്കം കണ്ണംപറമ്ബില്‍