കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (DCA), വേഡ് പ്രോസ്സസ്സിംഗ് & ഡാറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അനുയോജ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, അക്കൗണ്ടിംഗ്്, ഗ്രാഫിക് ഡിസൈനിംഗ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ – 04952301772.