പനിബാധിച്ച് രണ്ടര വയസ്സുകാരി മരിച്ചു

വടകര: പനിയും നിമോണിയയും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി കെൻസ ബീവി മരിച്ചു. പയ്യോളി സ്വദേശി ഷാജഹാൻറെയും ഷബാനയുടെയും മകളാണ് കെൻസ. കെൻസയുടെ സഹോദരനെയും പിതൃസഹോദരന്റെ മക്കളെയും ഇതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കെൻസയെ ജനുവരി ഏഴിനാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മണിപ്പാൽ വൈറോളജി ലാബിൽ പരിശോധിച്ച ശേഷമാണ് മരണകാരണം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.