‘ഹിന്ദുസ്ഥാൻ ഹമാര’ കൂട്ടായ്മ വടകരയിൽ

വടകര: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹിന്ദുസ്ഥാൻ ഹമാരാ’ സാംസ്കാരിക കൂട്ടായ്മ വടകരയിലെ പുതിയ സ്റ്റാൻഡ് പരിസരത്ത് സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. ശരീഫ് കോറോത്ത് അധ്യക്ഷനായി. പരിപാടിയിൽ സോമൻ കടലൂർ, പി ഹരീന്ദ്രൻ, എം സി വടകര, പ്രേംകുമാർ വടകര, ചന്ദ്രശേഖരൻ തിക്കോടി, അലി കൊയിലാണ്ടി, പ്രൊഫ കെ കെ മുഹമ്മദ്, ഫിറോസ് നാദാപുരം, അഷ്കർ വടകര തുടങ്ങിയവർ സംസാരിച്ചു.