ബേപ്പൂരിൽ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂർ :കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും പങ്കെടുക്കാം. ജനുവരി 6 മുതല്‍ 17 വരെയാണ് പരിശീലനം. പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ക്‌ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ്ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ ജനുവരി 6 രാവിലെ 10 ന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി പരിശീലന കേന്ദ്രത്തില്‍ എത്തണം. 135 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495 2414579.