ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വടകര : വടകര തിരുവളളൂര്‍ – പേരാമ്പ്ര റോഡില്‍ എടോടി മുതല്‍ പുതിയ സ്റ്റാന്റ് വഴി എന്‍.എച്ച്.റോഡ് വരെ ടാറിംഗ് നടക്കുന്നതിനാല്‍ ജനുവരി 20 മുതല്‍ 22 വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ അറിയിച്ചു. ഈ റൂട്ടിലൂടെ പോകേണ്ട വാഹനങ്ങള്‍ എടോടി ജംഗ്ഷനില്‍ നിന്ന് നേരെ ഓള്‍ഡ് എന്‍.എച്ച് റോഡിലൂടെ പോയി കരിമ്പനപ്പാലം എന്‍.എച്ച് റോഡില്‍ പ്രവേശിക്കേണ്ടതാണ്.