പിതാവിൻറെ രേഖകൾ നഷ്ടപ്പെട്ടു: പൗരത്വഭേദഗതിയിലെ ആശങ്കയിൽ റിട്ടയേഡ് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പിതാവിൻറെ പേരിലുള്ള രേഖകൾ നഷ്ടപ്പെട്ടുപോയതിനാൽ പൗരത്വഭേദഗതിയിൽ ആശങ്കപ്പെട്ട് റിട്ടയേഡ് അദ്ധ്യാപകൻ മുഹമ്മദലി (65) ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി ആത്മഹത്യാക്കുറിപ്പിൽ തൻറെ ആശങ്ക പങ്കുവെച്ചു.

താൻ ഇവിടെ നിന്ന് പോകേണ്ടി വരുമോ എന്ന് ഭാര്യ ആസിയയോട് ചോദിച്ചിരുന്നതായി ബന്ധുക്കർ പറഞ്ഞു.
“എനിക്ക് വിലപ്പെട്ട രേഖകൾ നഷ്ടമായി. അത് മറ്റ് ഏജൻസികൾ ഉപയോഗിച്ചിട്ടുണ്ടാകാം. വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് പോയത്. നിങ്ങളും അപകടത്തിലാകും, രക്ഷയില്ല” എന്നതാണ് ആത്മഹത്യാ കുറിപ്പിലെ വാചകങ്ങൾ.