ട്രാൻസ്ഫോമർ തകരാറിൽ; വൈദ്യുതി മുടക്കം നിത്യസംഭവം

വടകര: വടകരയിലെ പുത്തൂർ 110 കെ.വി സബ്സ്റ്റേഷനിലെ 12.5 മെഗാവാട്ട് ട്രാൻസ്ഫോമർ മാസങ്ങളായി തകരാറിലാണ്. ഈ സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന വടകര നോർത്ത്, സൗത്ത്, ബീച്ച്, മുട്ടങ്ങൽ, അഴിയൂർ, മണിയൂർ, തിരുവള്ളൂർ എന്നീ സെക്ഷനുകളിൽ നിത്യവും വൈദ്യുതി മുടക്കമാണ്. ഓർക്കാട്ടേരി 220 കെ.വി സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതിയാണ് ഇവിടങ്ങളിൽ താത്കാലികമായി ഉപയോഗിക്കുന്നത്.

തകരാറിലായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ഉപഭോക്താക്കളുടെ പരാതികൾക്ക് മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ.