സാമ്പത്തിക ക്രമക്കേട് : ജില്ലാ കലക്ടര്‍ ഏജന്‍സി സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് നടത്തിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ ദേശീയ സമ്പാദ്യ പദ്ധതി മഹിളാപദ്ധതി മഹിളാ പ്രധാന്‍ ഏജന്റായ ബീന എം, മടത്തില്‍ വീട്, മക്കട, കക്കോടി എന്നവരുടെ ഏജന്‍സി ജില്ലാ കലക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഹെഡ് പോസ്റ്റോഫീസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റെന്ന നിലയില്‍ തുടര്‍ന്ന് ഇവര്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഇവരുമായി നടത്തുന്ന യാതൊരു സാമ്പത്തിക ഇടപാടുകള്‍ക്കും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിനോ സര്‍ക്കാറിനോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേശീയ സമ്പാദ്യ പദ്ധതി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.