പത്തനംതിട്ട ജില്ലയിലും നിരോധനാജ്ഞ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. ജില്ലയിൽ ഇപ്പോൾ 10 കോവിഡ്‌ ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്.

പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടില്ല. ഇദ്ദേഹം കൂടുതൽ ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ലെന്ന് കളക്ടർ അറിയിച്ചു.