നിരീക്ഷണത്തിലായിരുന്ന 65 കാരൻ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: ഈ മാസം 21ന് ഷാർജയിൽ നിന്ന് എത്തിയശേഷം കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 65 വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു. കൊറോണ രോഗം കൊണ്ടാണോ മരിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതിനായി സ്രവ പരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.