കോഴിക്കോട് മെഡിക്കൽ കോളേജിലെ എം സി എച്ച് ബ്ലോക്ക് കോവിഡ്‌ 19 ആശുപത്രിയാക്കി മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എം സി എച്ച് ബ്ലോക്ക് കോവിഡ്‌ 19 ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ്‌ 19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയായി എം സി എച്ച് ബ്ലോക്ക് മാറി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭിക്കുന്ന ഒ പി സൗകര്യങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

കൊറോണ ലക്ഷണങ്ങൾ അല്ലാത്ത എല്ലാ രോഗങ്ങൾക്കും സമീപത്തുള്ള താലൂക്ക് ആശുപത്രിയിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടാവുന്നതാണ്. ഇതിനായി വൈകുന്നേരം 6 മണി വരെ ഒ പി സൗകര്യമുണ്ടായിരിക്കും.