ഏപ്രിൽ നാലുവരെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും: ഉപഭോക്താക്കൾക്ക് ബാങ്കിൽ എത്താൻ പ്രത്യേക ദിവസങ്ങൾ

തിരുവനന്തപുരം: ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാൻ ബാങ്കേഴ്സ് സമിതി പുതിയ തീരുമാനങ്ങൾ എടുത്തു. ഏപ്രിൽ നാലുവരെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് ബാങ്കിൽ എത്താൻ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിൽ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചു.0, 1 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ളവർ ഏപ്രിൽ രണ്ടിന് ബാങ്കുകളിൽ എത്തണം.2, 3 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏപ്രിൽ മൂന്നിന് എത്തണം. 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏപ്രിൽ നാലിനും, 6, 7 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏപ്രിൽ ആറിനും, 8, 9 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏപ്രിൽ ഏഴിനും ബാങ്കുകളിൽ എത്തണം.