മദ്യം കിട്ടാത്തതിനാൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയയാൾ ഗുരുതരാവസ്ഥയിൽ

ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തതിനാൽ ചങ്ങനാശ്ശേരിയിലെ പിഎംജി കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്ന് ചാടിയയാൾ ഗുരുതരാവസ്ഥയിൽ. പൂവം സ്വദേശി ശശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചങ്ങനാശ്ശേരിയിലെ ലോട്ടറി കച്ചവടക്കാരനാണ് ശശി.