കേരളത്തിൽ ഇന്ന് 4 കോവിഡ് കേസുകൾ

കേരളത്തിൽ ഇന്ന് 4 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ മൂന്ന് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര് വിദേശത്ത് നിന്ന് വന്നവരും 2 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. അതെ സമയം നാലുപേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ടുപേരും കാസര്‍കോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്.