വീടിന് നേരെ ബോംബെറിഞ്ഞു

വടകര : വടകരയിലുള്ള വളയത്ത് വീടിന് നേരെ ബോംബേറ്. വരയാലിനു സമീപം രാജധാനിയിൽ ബി ജെ പി പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിൽ പോലീസ് എത്തി പരിശോധന നടത്തി. രാജധാനി കുളമുള്ള പറമ്പത്ത് രജിത്തിന്റെ വീടിന് നേരെ സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. ഒരു ബോംബ് വീട്ടുമുറ്റത്ത് നിന്ന് പൊട്ടാത്ത നിലയിൽ കണ്ടെത്തിയിരുന്നു. ബോംബ് ഉഗ്ര സ്ഫോടന ശേഷിയുള്ളതും പുതിയതുമാണെന്ന് പോലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡ് എ എസ് ഐ തറവട്ടത്ത് നാണുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.