കോവിഡ് 19: തൂണേരിയിൽ വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകി

വടകര :തൂണേരിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ സഹിതം വ്യാജ പ്രചരണം നടത്തുന്നതായി നാദാപുരം പോലീസിൽ പരാതി നൽകി. കോടഞ്ചേരി കേളോത്ത് സ്വദേശി സന്തോഷാണ് നാദാപുരം പോലീസിൽ പരാതി നൽകിയത്. രണ്ടുവർഷം മുമ്പ് എടുത്ത ഫോട്ടോയാണെന്നും ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും ഇതുകാരണം ജോലി നഷ്ടപ്പെട്ടതായും സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതായും സന്തോഷ് പറഞ്ഞു.