കർഷകർക്ക് തുണയായി കായക്കൊടി പഞ്ചായത്ത്

വടകര : ലോക്ക് ഡൗണിൽ കുടുങ്ങിയ കർഷകർക്ക് തുണയായി കായക്കൊടി പഞ്ചായത്ത്‌. ലോക്ക് ഡൗണിൽ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാനാവാതെ വലഞ്ഞ കണ്ണൂർ മൊകേരി പഞ്ചായത്തിലെ കർഷകർക്ക് തുണയായത് കായക്കൊടി പഞ്ചായത്തിലെ പാലയാട് വാർഡ്. കർഷകരുടെ അവസ്ഥ മന്ത്രി കെ കെ ഷൈലജ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പാലയാട് വാർഡ് വികസന സമിതി അംഗങ്ങൾ കർഷകരെ ബന്ധപ്പെടുകയും കുമ്പളവും മറ്റു പച്ചക്കറികളും വാങ്ങി വാർഡിലെ 430 വീടുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. പ്രവാസികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹായത്തോടെ വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.