കോഴിക്കോട് മെഡിക്കൽ കോളേജിൽ 190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

വടകര : കോവിഡ് സ്ഥിരീകരിച്ച മണിയൂർ സ്വദേശിനിയുമായി സമ്പർക്കം പുലർത്തിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. സർജൻ, പീഡിയാട്രിക് സർജൻ, ന്യൂറോ വിദഗ്ധൻ, കാർഡിയോളജി ഡോക്ടർ തുടങ്ങി 120 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 107 ഡോക്ടർമാരും, 42 നേഴ്സുമാരും, 41 പാരാമെഡിക്കൽ സ്റ്റാഫും എക്സ്റേ, സ്കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. പ്രസവത്തെത്തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായെത്തിയ യുവതിയെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ പരിചരിച്ചിരുന്നു. എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനുശേഷം ഐസൊലേഷൻ വാർഡിൽ ചികിത്സയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.