മാതൃകയായി ചിന്നൂസ് കൂട്ടായ്മ പ്രവർത്തകർ

വടകര :പാതിവഴിയിൽ നിലച്ച വീട് നിർമ്മാണം പൂർത്തിയാക്കി ചിന്നൂസ് കൂട്ടായ്മ പ്രവർത്തകർ മാതൃകയായി.കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മയും ഫയർ ആൻഡ്‌ റെസ്ക്യു നാദാപുരവും മൊകേരി അൽ അമീൻ ചാരിറ്റി ട്രസ്റ്റ് പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് മീത്തലെ വടയത്തെ പറമ്പത്ത് സുനിലയ്ക്കും മക്കൾക്കും വീട് നിർമ്മാണം പൂർത്തിയാക്കി നൽകിയത്. ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരു മുറിയിൽ തന്നെയായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ വീടിന്റെ അടുക്കളയും കോലായയും കോൺക്രീറ്റ് ചെയ്ത് തേച്ചു കൊടുത്തത്. സുനിലയുടെ മൂന്ന് മക്കളിൽ പന്ത്രണ്ട് വയസ്സായ എയ്ഞ്ചൽ ഭിന്നശേഷിക്കാരിയാണ്. ഒരു അടച്ചുറപ്പും ഇല്ലാത്ത പണി തീരാത്ത വീട്ടിലാണ് ഈ നാലംഗകുടുംബം കഴിഞ്ഞിരുന്നത് .