പയ്യോളി സ്വദേശിയുമായി ബന്ധപ്പെട്ട 72 പേരുടെ സമ്പർക്ക പട്ടിക പുറത്തു വിട്ടു

വടകര : ജൂൺ 2 ന് നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തി കോവിഡ് സ്ഥിരീകരിച്ച പയ്യോളി സ്വദേശിയുമായി ബന്ധപ്പെട്ട 72 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.മെയ്‌ 25 ന് എയർ ഇന്ത്യ ഓഫീസിലുള്ളവർ, മെയ്‌ 26 ന് കോഴിക്കോട് വിമാനത്താവളത്തിൽ ജോലി ചെയ്തവർ, എസ്ബിഐ പയ്യോളി ശാഖയിലെ 10 പേർ, മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെ നാലു ജീവനക്കാർ, പയ്യോളി ബീച്ച് റോഡിലെ ചിക്കൻ സ്റ്റാൾ, ബാർബർ ഷോപ്പ്, ഓൺലൈൻ സർവീസ് സെന്ററിലെ ജീവനക്കാർ, ബേക്കറി, പേരാമ്പ്ര റോഡിലെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയ സ്ഥലത്ത് അയാളുമായി സമ്പർക്കം പുലർത്തിയവർ പട്ടികയിലുണ്ട്. സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെ 20 പേരുടെ സാമ്പിളുകൾ നാളെ പരിശോധിക്കും. ഇയാളുടെ ഭാര്യയുടെയും മക്കളുടെയും സ്രവ പരിശോധന കൊയിലാണ്ടി ആശുപത്രിയിൽ നടത്തി.