വടകരയിലെ ആറു പഞ്ചായത്തുകളിൽ നാലുദിവസം ജലവിതരണം മുടങ്ങുമെന്ന് അധികൃതർ

വടകര : തിങ്കൾ മുതൽ വ്യാഴം വരെ ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് പുറമേരി അസി.എൻജിനിയർ അറിയിച്ചു.ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, ഏറാമല , അഴിയൂർ, എടച്ചേരി ഗ്രാമപ്പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങളിലുമാണ് കുടിവെള്ളവിതരണം മുടങ്ങുന്നത് .ഓർക്കാട്ടേരി ഭാഗത്ത് പൈപ്പുകൾ പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായി പോകുന്നതായി പരാതിയുയർന്നിരുന്നു.ഇതിന്റെ പ്രവർത്തി ഇപ്പോൾ നടക്കുന്നുണ്ട്.