ഫിഷ് ഹർബറുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം

വടകര: കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബേപ്പൂർ,ചോമ്പാല,പുതിയാപ്പ, കൊയിലാണ്ടി ഫിഷിങ് ഹാർബറുകളിലും,ഫിഷ് ലാന്റിങ് സെന്ററുകളിലും നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്‌ടർ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും,ഹാർബറുകളും,ഫിഷ്‌ലാന്റിങ് സെന്ററുകളും ഞായറാഴ്ച്ച പൂർണ്ണമായും അടച്ചിടണമെന്നും ജില്ലാ കലക്റ്റർ സാംബശിവ അറിയിച്ചു.ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി നൽകുന്ന പാസുള്ള മത്സ്യ തൊഴിലാളികൾക്കും,വ്യാപാരികൾക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹർബറിനകത്ത് സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവന്ന് പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.