വാണിമേൽ പുഴ നവീകരണം ആരംഭിച്ചു

വടകര : വാണിമേൽ പുഴ നവീകരണ പ്രവൃത്തി തുടങ്ങി.പുഴയിലെ എട്ട് ഭാഗങ്ങളിലാണ് ടെൻഡർ അനുസരിച്ച് നവീകരണ പ്രവൃത്തി നടക്കുന്നത്. ഇതിനായി മൂന്ന് കോടി രൂപയാണ് ദുരന്ത നിവാരണ വകുപ്പിൽനിന്ന് അനുവദിച്ചത്. പൈങ്ങോൽ താഴെ ഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. പുഴയുടെ നവീകരണ പ്രവൃത്തിക്കായി സാധന സാമഗ്രികൾ ഇറക്കി.
ടെൻഡറില്ലാതെയാണ് പുഴയുടെ നവീകരണ പ്രവൃത്തി നടക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു.
എന്നാൽ എട്ട് പ്രവൃത്തികളുടെയും ടെൻഡർ പൂർത്തിയായതായും മഴ ഇല്ലാത്ത സമയത്ത് പ്രവൃത്തി നടത്താനുമാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. പുഴ നവീകരണ പ്രവൃത്തി തടയന്നവർക്കെതിരെ ദുരന്ത നിവാരണ വകുപ്പ് പ്രകാരം കേസെടുക്കാനാണ് അധികൃതരുടെ തീരുമാനം.